അങ്ങാടിപ്പുറം: ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്, പെണ് വിഭാഗങ്ങളിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിജയ കിരീടമണിഞ്ഞു. ജില്ലാ ഒളിന്പിക് അസോസിയേഷനും ജില്ലാ നെറ്റ്ബോൾ അസോസിയേഷനും സംയുക്തമായി പരപ്പനങ്ങാടി നാഹ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ആണ്, പെണ് വിഭാഗങ്ങളിൽ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് പരിയാപുരം വിജയം സ്വന്തമാക്കിയത്.
വിജയിച്ച മുഴുവൻ ടീം അംഗങ്ങളും പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിയിലെ താരങ്ങളാണ്. സ്കോർ: ആണ്: 11- 9. പെണ്: 9 - 6.
ജൂനിയർ (ആണ്) വിഭാഗത്തിൽ സി. വരുണ്‍ ദേവ് (ക്യാപ്റ്റൻ), കെ.പി. അഭിഷേക്, ആൽഡ്രിൻ ബെന്നി, കെ. അർജുൻ, ലിയോണ്‍ വിനോജ്, ജോസഫ് തോമസ്, മുഹമ്മദ് സിനാൻ, കെ.ടി. സാകേത് കൃഷ്ണ, കെ. അർജുൻ, ആരോണ്‍ അജീഷ് എന്നിവരും ജൂനിയർ (പെണ്) വിഭാഗത്തിൽ എൽസിറ്റ ജോസ് (ക്യാപ്റ്റൻ), കെ.ടി. ഡിൽന, പി.ആർദ്ര, അന്ന ആന്റണി, അനന്യ ജയപ്രവീണ്‍, പി.കെ. റെന്ന, പി. നന്ദന, കെ.കൃഷ്ണേന്ദു, ഹിയ ഷെഹ്സ എന്നിവരും പരിയാപുരത്തിനായി കളത്തിലിറങ്ങി. എഡ്വിൻ തോമസ് പരിശീലകനും കെ.എസ്. സിബി, അലീന തോമസ്, നോയൽ എന്നിവർ ടീം മാനേജർമാരുമാണ്.